2012, ജൂലൈ 12, വ്യാഴാഴ്‌ച

PSC QUESTIONS - NUMBER 6
1.       കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ സ്വകാര്യ വിമാനം ?

ഫെനോം 100 (കല്യാണ്‍ ഗ്രൂപ്പിന്റെ)

2.       സ്ത്രീകള്‍ക്കായി നിലവില്‍ വരാന്‍ പോകുന്ന മലയാളത്തിലെ സമ്പൂര്‍ണ്ണ വനിതാ ചാനല്‍ ?

സഖി ടി വി



3.       മജീഷ്യന്മാര്‍ക്കുള്ള പുരസ്കാര്ങ്ങളിലെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന രാജ്യാന്തര മെര്‍ലിന്‍ അവാര്‍ഡ്‌ നേടിയ വ്യക്തികള്‍?

മജീഷ്യന്‍ ഗോപിനാഥ് മുതുകാട് (2011)  പി സി സര്‍ക്കാര്‍ ജൂനിയര്‍

4.       ടേബിള്‍ ടെന്നീസ് ലോക കിരീടം നേടിയ ആദ്യ മലയാളി പെണ്‍കുട്ടി?

മരിയ റോണി

5.       ഓരോ ഇന്ത്യ ക്കാരനും 12 അക്കങ്ങള്‍ ഉള്ള  ആധാര്‍ നമ്പര്‍ കൊടുക്കുന്ന അതോറിട്ടിയുടെ പേര്?

യൂണിക് ഐഡന്റിഫികേഷന്‍ അതോറിറ്റി



6.       2012 ജനുവരി  26 നു രാജപഥ്ഇലെ റിപ്പബ്ലിക്‌ ദിന പരേഡ് നു നേതൃത്വം നല്‍കിയ മലയാളി ?

ലഫ്‌. ജനറല്‍ വിജയ്‌ കുമാര്‍ പിള്ള

7.       റിപ്പബ്ലിക്‌ ദിന പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേന മാര്‍ച്ചിനെ നയിച്ച വനിത പൈലറ്റ് ?



ഫ്ലൈറ്റ്‌ ലഫ്റ്റനന്‍റ് സ്നേഹ ശെഖാവത്ത് (സിക്കര്‍ - രാജസ്ഥാന്‍ സ്വദേശി)

8.       റിപ്പബ്ലിക്‌ ദിനത്തില്‍ പതാക ഉയര്‍ത്തുന്ന കേരളത്തിലെ ആദ്യ മുഖ്യ മന്ത്രി ?

ഉമ്മന്‍ ചാണ്ടി (ഗവര്‍ണറുടെ അഭാവത്തില്‍ )

9.       പദവിയില്‍ ഇരിക്കഇ അന്തരിച്ച കേരള ഗവര്‍ണര്‍മാര്‍ ?

എം ഓ എച് ഫറൂക്ക്, സിക്കന്ദര്‍ ഭക്ത്



10.   ഏറ്റവും കുറച്ചു കാലം കേരള ഗവര്‍ണര്‍ ആയിരുന്ന വ്യക്തി ?

എം ഓ എച് ഫറൂക്ക്,

11.   ഏറ്റവും കുറച്ചു കാലം കേരള ഗവര്‍ണര്‍ഉടെ അധിക ചുമതല വഹിച്ചിരുന്ന വ്യക്തി?

ഗോപാല്‍ രാമാനുജം



12.   പദവിയില്‍ ഇരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവര്‍ണര്‍?

സികന്ദര്‍ ഭക്ത്

13.   കേരള ലളിത കലാ അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ?

മിസ്റ്റര്‍ ബാലന്‍ നമ്പ്യാര്‍ (2012 ജനുവരി  25)

14.   വിവാദമായ ആന്‍റ്റിക്ക്സ്- ദേവാസ് ഇടപാടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പദവികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ മുന്‍ ചെയര്‍മാന്‍?

ജി മാധവന്‍ നായര്‍

15.   യുനിക് ഐടന്റിഫികേഷന്‍ അതോററ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍?

 നന്ദന്‍ നികലെനി.

16.   സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ഗ്രാമ കോടതികളുടെ പേര്?

 ഗ്രാമ ന്യായാലയ

17.   രാജ്യത്തെ പോലിസ്‌ ശൃംഖല  കാര്യക്ഷമം ആക്കുവാന്‍ സ്ഥാപിച്ചു വരുന്ന കമ്പ്യുട്ടര് ശൃംഖലയുടെ പേര് ?

ക്രൈം ആന്‍ഡ്‌ ക്രിമിനല്‍ ട്രാകിംഗ് സിസ്റ്റം (കേരളത്തില്‍ ടാറ്റാ കണ്സള്ട്ടന്സി ലിമിറ്റെഡ് ആണ് കരാര്‍ കൊടുത്തിരിക്കുന്നത്)



18.   കേരളത്തിലെ വൈദ്യുതി ബോര്‍ഡ്‌ കമ്പനി ആക്കുമ്പോള്‍ നിലവില്‍ വരുന്ന പേര് ?



കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ലിമിറ്റഡ്‌.

19.   നാലു ഗ്രാന്‍ഡ്‌  സ്ലാം ടൂര്‍ണമെന്റുകളും വിജയിച്ച ഇന്ത്യന്‍ താരം?

ലിയാണ്ടര്‍ പേസ്

20.   ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

 മഡഗാസ്കര്‍